കൊല്ലം; ബേക്കറിയില്‍ നിന്ന് വാങ്ങിയ ബണ്ണില്‍ നൂല്‍ക്കമ്പി, അറിയാതെ എടുത്ത് കഴിച്ച ഒന്നര വയസ്സുകാരന്റെ തൊണ്ടയില്‍ കുടുങ്ങി. കൊല്ലം ജില്ലയിലാണ് സംഭവം. പൂയപ്പള്ളി തച്ചക്കോട് ലക്ഷ്മി നിവാസില്‍ വിജയന്റെ മകന് ശ്രീഹരിയുടെ തൊണ്ടയിലാണ് നൂല് കമ്പി കുടുങ്ങിയത്.
വീട്ടുകാരുടെ ഉടനടിയുള്ള ഇടപെടലാണ് കുഞ്ഞിന് രക്ഷയായത്. അടുത്തുള്ള ബേക്കറിയില്‍നിന്നും വാങ്ങിയ ബണ്‍ കഴിക്കുന്നതിനിടെ നൂല്‍ക്കമ്പി കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. കുഞ്ഞ് വെപ്രാളം കാണിക്കുന്നതുകണ്ട ഉടനെ വീട്ടുകാര്‍ തൊണ്ടക്കുഴിയില്‍ കൈകടത്തി പരിശോധിച്ചു.
അപ്പോഴാണ് തൊണ്ടയില്‍ കുടുങ്ങിയ നിലയില്‍ നൂല് കമ്പി കണ്ടെത്തിയത്. കമ്പിയുടെ അവശിഷ്ടം തൊണ്ടയില്‍ നിന്ന് എടുത്തതിനാല്‍ കുട്ടിക്ക് മറ്റ് കുഴപ്പമുണ്ടായില്ല. ബേക്കറി ജീവനക്കാരുടെ അശ്രദ്ധയാവാം സംഭവത്തിന് പിന്നിലെന്ന് കരുതുന്നു.