കൊല്ലം: പ്രഭാതഭക്ഷണം ഉണ്ടാക്കാന്‍ വൈകിയ ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ച് കൊലപ്പെടുത്തി. രാവിലെ കൃഷിയിടത്തിലെ ജോലിക്കിടെ ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് സമയം വൈകിയതിനെച്ചൊല്ലി പുത്തൂര്‍ മാവടി സുശീല ഭവനില്‍ സോമദാസ്(63) ഭാര്യ സുശീല(58)യുമായി വഴക്കുണ്ടായത്. ശേഷം, പ്രകോപിതനായ സോമദാസ് സുശീലയുടെ തലയ്ക്ക് മരക്കഷ്ണം വെച്ച് അതിദാരുണമായി അടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുശീല ഉടന്‍ തന്നെ ബോധരഹിതയായി നിലത്തുവീണു. ഇതോടെ സോമദാസ് സമീപത്തെ കടയിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സുശീലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുശീല മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് സോമദാസിനെ കസ്റ്റഡിയിലെടുത്തു. സോമദാസിന്റെ രണ്ടാംഭാര്യയാണ് സുശീല.