കൊച്ചി: അടിവസ്ത്രങ്ങള്ക്കുളളില് ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവതി പിടിയിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് യുവതി പിടിയിലായത്. രാവിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ബഹ്റൈനിലേക്ക് പോകാനെത്തിയ 25 വയസ്സുകാരിയാണ് പിടിയിലായത്.
തൃശൂര്‍ സ്വദേശിനി യുവതി അടിവസ്ത്രങ്ങള്ക്കുളളില് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോഗ്രാം കഞ്ചാവ് ആണ് വിമാനത്താവളത്തില്‍ സിഐഎസ്എഫ് പിടികൂടിയത്. ദേഹപരിശോധനകള്‍ക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥയാണ് അടിവസ്ത്രങ്ങള്ക്കുള്ളില് ചെറിയ പാക്കറ്റുകളിലായി ഒളിപ്പിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.
യുവതിയെയും കഞ്ചാവും നെടുമ്പാശേരി പൊലീസിനു കൈമാറി. പോലീസ് യുവതിയെ ചോദ്യം ചെയ്യും.