കാട്ടൂര്‍ : കാട്ടൂര്ക്കടവില് ഗുണ്ടാസംഘം വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. നന്താനത്ത് വീട്ടില്‍ ഹരീഷിന്റെ ഭാര്യ ലക്ഷ്മിയാണ് (43) ദാരുണമായി കൊല്ലപ്പെട്ടത. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് ആക്രമണം.
വീടിനു നേരെ പന്നിപ്പടക്കം എറിഞ്ഞശേഷം വീടിനു പുറത്തിട്ടാണ് ലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവ് ഹരീഷിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നു പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ലക്ഷ്മി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.