തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങളിലാണ് വിവിധ പാര്‍ട്ടികള്‍. മിക്ക പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയാണ് സംഭവിച്ചത്.
മഹിളാ കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷ് രാജിവെച്ചു. തല മുണ്ഡനം ചെയ്താണ് സ്ഥാനാര്‍ഥി പട്ടികക്കെതിരെ പ്രതിഷേധിച്ചത്. സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകള്‍ തഴയപ്പെട്ടെന്ന് അവര്‍ പറഞ്ഞു. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്ത്രീകളാണ് കടുത്ത അവഗണന അനുഭവിക്കുന്നത്.
14 ജില്ലകളില്‍ 14 സ്ഥാനാര്‍ഥികളെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതും ഉണ്ടായില്ല. തനിക്ക് സീറ്റ് നിഷേധിച്ചത് കടുത്ത അനീതിയാണെന്നും അവര്‍ പറഞ്ഞു. യുഡിഫ് ജില്ല കണ്‍വീനര്‍ പി.ടി മാത്യു ഉള്‍പ്പെടെ 22 ഡി സി സി അംഗങ്ങളും,13 മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചു.
കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സഹകരിക്കില്ലെന്നും പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചവര്‍ പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി അലയുന്നവരെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.