കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ നേമം മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിന് മുന്നില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. സ്ത്രീകളും യുവാക്കളും അടക്കം വലിയ ജനകൂട്ടമാണ് ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ തടിച്ചുകൂടിയിട്ടുള്ളത്.
ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് മാറ്റരുത്, പുതുപ്പളളിയില്‍ നിന്ന് തന്നെ മത്സരിപ്പിക്കണം എന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. ഒരു പ്രവര്ത്തകന് പാര്‍ട്ടി പതാക ഉയര്‍ത്തി അദ്ദേഹത്തിന്റെ വീടിന്റെ മുകളില്‍ നിലയുറപ്പിച്ചു. താഴെയിറങ്ങാന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും താഴെയിറങ്ങാന്‍ തയ്യാറാവുന്നില്ല.
തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് മത്സരിപ്പിക്കരുതാവശ്യപ്പെട്ട് എഐസിസിക്ക് കത്തയച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വലിയ ഫ്ളക്സുകളും പരിസരത്ത് പ്രവര്‍ത്തകര്‍ സ്ഥാപിച്ചു. നിലവില്‍ കെസി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉമ്മന്‍ചാണ്ടിയുടെ വീട്ടിലെത്തിയിട്ടുണ്ടെന്നാണ് സൂചന.
വിവരമറിഞ്ഞതിനാല്‍ ഉമ്മന്‍ചാണ്ടിയും ഉടന്‍ വീട്ടിലെത്തും.നകോണ്ഗ്രസ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ച ആരംഭിച്ചതോടെയാണ് ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. എന്നാല്‍ മത്സരിക്കുന്നുണ്ടെങ്കില്‍ പുതുപ്പള്ളി മാത്രമെ മത്സരിക്കൂവെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.