രാജകുമാരി: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വൃദ്ധദമ്പതികള്‍ മരിച്ചു. ഇടുക്കി ജില്ലയിലെ രാജകുമാരി കാഞ്ഞിരത്തിങ്കല്‍ ജോര്‍ജ് ആഗസ്തി വക്കച്ചന്, ഭാര്യ മറിയം (85) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. 91 വയസ്സായിരുന്നു ജോര്‍ജ് ആഗസ്തിക്ക്. മറിയത്തിന് 85ഉം.
ഇരുവരും വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി. ദമ്പതികളുടെ വിയോഗം ബന്ധുക്കളെ തളര്‍ത്തി.
മറിയം ഈന്തനാക്കുഴിയില് കുടുംബാംഗമാണ്. ഇരുവരുടെയും സംസ്കാരം ഇന്നു വൈകിട്ടു 4 ന് രാജകുമാരി ദൈവമാതാ പള്ളിയില്‍. മക്കള്‍: ജോസ്, മേരി, ജോര്‍ജ്, ടോമി, സിസ്റ്റര്‍ റ്റെസിന്‍, റെജി, റീന. മരുമക്കള്‍: ലിസി, പീറ്റര്‍, പരേതയായ ബിന്ദു, രേഖ, രാജന്, സജി.