കൊച്ചി : ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. മൂവാറ്റുപുഴയിലാണ് സംഭവം. ഇടുക്കി ശാന്തന്‍പാറ വെള്ളക്കാംകുടി ബിനു മാത്യു (കരാട്ടെ ബിനു 42) ആണ് പിടിയിലായത്. മാധ്യമപ്രവര്‍ത്തകനാണെന്ന വ്യാജേനെയാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്.
2019 ലാണ് കേസിനാസ്പദമായ സംഭവം. റൂറല്‍ ജില്ലാ സി ബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ആശുപത്രി ഉടമ ഡോ. സബൈനെ ഭീഷണിപ്പെടുത്തി ഇയാള്‍ പണം തട്ടിയിരുന്നു. ഡോക്യുമെന്ററി നിര്‍മ്മിക്കാനെന്നു പറഞ്ഞ് ഇയാള്‍ ഡോക്ടറെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് ചിത്രീകരണത്തിന് ശേഷം ദൃശ്യങ്ങള്‍ മോശമായി ഉപയോഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിന്റെ പേരില്‍ ഡോക്ടറില്‍ നിന്നും പതിനായിരം രൂപയും കൈക്കലാക്കി. ദൃശ്യങ്ങള്‍ മോശമായി ചാനലുകളിലും, പത്രങ്ങളിലും, ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും കൊടുക്കുമെന്ന് ഇയാള്‍ വീണ്ടും ഭീഷണിപ്പെടുത്തിയപ്പോഴാണ് ഡോക്ടര്‍ പോലീസിനെ സമീപിച്ചത്.
ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുളള സി ബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. പല സ്ഥലങ്ങളിലും മാറി മാറിയാണ് ഇയാള്‍ താമസിച്ചത്.
തുടര്‍ന്ന് എസ്.പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ കര്‍ണ്ണാടകയിലെ കൂര്‍ഗില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഡി.വൈ.എസ്.പി വി. രാജീവ്, സബ് ഇന്‍സ്പെക്ടര്‍ കെ.വി. ഹരിക്കുട്ടന്, എ.എസ്.ഐ മാരായ കെ.എല്‍. ഷാന്റി, എ.എ രവിക്കുട്ടന്, സി.പി.ഒ നിയാസ് ബീരാന് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.