കോട്ടയം: അതിഥി തൊഴിലാളികളെ കനിഞ്ഞ് ഭാഗ്യദേവത. കേരള ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ തേടിയെത്തിയത് അതിഥി തൊഴിലാളികളായ മൂവര്‍ സംഘത്തെ. ബിസി 275591 നമ്പര്‍ ടിക്കറ്റാണ് ഇവരെ സമ്മാനാര്‍ഹരാക്കിയത്.
ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് കോട്ടയം കുറവിലങ്ങാട് ജോലി ചെയ്യുന്ന മൂന്ന് അതിഥിതൊഴിലാളികള്‍ക്ക് ഒന്നാം സമ്മാനമടിച്ചത്. അസമിലെ നൗഗോങ് ജില്ലയിലെ മാരിപ്പാന് സ്വദേശികളായ സഹോദരങ്ങള്‍ ഷഗാദലി (36), നൂര്‍മുഹമ്മദ് അലി (30), കൊല്‍ക്കത്ത മുര്‍ഷീദാബാദ് സ്വദേശി ഹക്തര്ഷേക്ക് (42) എന്നിവര്‍ പങ്കിട്ടെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിത്.
പത്ത് വര്‍ഷമായി കേരളത്തില്‍ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്ന ഇവര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കുറവിലങ്ങാട് മേസ്തിരിപ്പണി ചെയ്യുകയാണ്. കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലെ അമ്മൂസ് ലേഡീസ് സ്റ്റോറിലെ ടിക്കറ്റ് കൗണ്ടര്‍ വഴിയാണ് മൂവരും ചേര്‍ന്ന് ലോട്ടറിയെടുത്തത്. ഭാഗ്യമിത്ര ലോട്ടറിയുടെ ഓരോ നറുക്കെടുപ്പിലും അഞ്ച് ഒന്നാം സമ്മാനങ്ങളാണ്.