മലപ്പുറം; മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന് അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ തിരൂര്‍ കല്പകഞ്ചേരിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വയറിന് അസ്വസ്ഥത തോന്നിയതോടെ ഡോക്ടറെ കാണാനെത്തിയപ്പോഴാണ് 14 വയസ്സുകാരി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. വാടക വീട്ടിലാണ് കുട്ടിയ്ക്കും അമ്മയ്ക്കുമൊപ്പം ഇയാള്‍ കഴിയുന്നത്. ഈ വീട്ടില്‍ വെച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചെതെന്ന് പൊലീസ് പറഞ്ഞു. വയറില്‍ ബുദ്ധിമുട്ട് തോന്നിയതായി കുട്ടി അമ്മയോട് പറഞ്ഞു.
തുടര്‍ന്ന് പെണ്‍കുട്ടിയെയും കൂട്ടി അമ്മ ആശുപത്രിയിലെത്തി. പുത്തനത്താണിയില്‍ ഡോക്ടറുടെ അടുത്താണ് പരിശോധനക്കെത്തിയത്. തുടര്‍ന്ന് ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. സംശയം തോന്നിയ ഡോക്ടര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. പത്തു വര്‍ഷമായി ജില്ലയിലെ പല ഭാഗങ്ങളിലും നിര്‍മ്മാണ ജോലി എടുത്തുവരികയാണ് പ്രതി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി.