മലപ്പുറം; ഭാര്യയേയും രണ്ട് പെണ്മക്കളേയും ഉപേക്ഷിച്ച് മൂന്ന് മക്കളുള്ള സ്ത്രീക്കൊപ്പം നാടുവിട്ട യുവാവ് അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. കുന്നക്കാവ് പാറയ്ക്കല്‍മുക്ക് വാക്കയില്‍ത്തൊടി വീട്ടില്‍ അബ്ദുല്‍ വാഹിദ്(32) ആണ് അറസ്റ്റിലായത്. ഭാര്യയുടെ പരാതിയിലാണ് നടപടി.
പെരിന്തല്‍മണ്ണയിലും ചെറുകരയിലും സ്വന്തമായി ട്രാവല്‍സ് നടത്തുകയാണ് ഇയാള്‍. 2008 ല്‍ വിവാഹിതനായ ഇയാള്‍ക്ക് രണ്ടരയും ഒന്നേകാല്‍ വയസ്സുമുള്ള 2 പെണ്മക്കളുണ്ട്. ഇവരെ ഉപേക്ഷിച്ചുകൊണ്ടാണ് 3 മക്കളുടെ മാതാവായ യുവതിയുമായി ഇയാള്‍ ബന്ധമുണ്ടാക്കിയത്.
തുടര്‍ന്ന് ഇവര്‍ക്കൊപ്പം യുവാവ് നാടുവിടുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. നാടുവിട്ടുപോയ ഇയാള്‍ ട്രാവല്‍സിലെത്തിയപ്പോള്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ഭാര്യയ്ക്ക് വിവാഹ സമ്മാനമായി ലഭിച്ച 30 പവന് വരുന്ന സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും പ്രതി സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നും പരാതിയില്‍ പറയുന്നു. കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും പരാതിയിലുണ്ട്. പെരിന്തല്‍മണ്ണ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.