തൃശൂര്‍: പ്രശസ്ത ഫുട്ബോള്‍ പരിശീലകന് ടികെ ചാത്തുണ്ണി ബിജെപിയിലേക്ക്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് നയിക്കുന്ന വിജയ യാത്ര തൃശൂരിലെത്തുമ്പോള്‍ അംഗത്വമെടുക്കാനാണ് തീരുമാനം. വികസനകാര്യങ്ങളില്‍ ബിജെപിയുടെ സമീപനമാണ് തന്നെ ആ പാര്‍ട്ടിയോട് അടുപ്പിച്ചതെന്ന് ചാത്തുണ്ണി പറഞ്ഞു.
വിജയ യാത്ര തൃശൂരിലെത്തുമ്പോള്‍ പ്രമുഖരെ അംഗമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ബിജെപിയില്‍ ചേര്‍ന്ന മെട്രോമാന് ഇ ശ്രീധരന് വിജയയാത്രയുടെ മലപ്പുറത്തെ വേദിയില്‍ വെച്ച് പാര്‍ട്ടിയില്‍ ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചിരുന്നു.
വേദിയില്‍ വെച്ച് ബിജെപി അംഗത്വം ഔദ്യോഗികമായി നല്കി. കെ സുരേന്ദ്രന് ഹാരമണിയിച്ച് ശ്രീധരനെ സ്വീകരിച്ചു. പാര്‍ട്ടി പ്രവേശനം ജീവിതത്തിലെ പുതിയ അധ്യായമെന്നാണ് ഇ ശ്രീധരന് വിശേഷിപ്പിച്ചത്. 18 മാസം കൊണ്ട് കഴിക്കേണ്ട പാലാരിവട്ടം പാലം അഞ്ചര മാസം കൊണ്ട് തീര്‍ത്തതോടെ തന്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമായതായി അദ്ദേഹം പറഞ്ഞു.
67 വര്‍ഷത്തെ സേവനത്തിന് ശേഷം രാഷ്ട്രത്തെ സേവിക്കാന്‍ ബിജെപി തന്നെ വേണം എന്നതുകൊണ്ടാണ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം നല്കിയ പാര്‍ട്ടി അധ്യക്ഷന്‍ നന്ദി പറയുന്നതായും ഇ.ശ്രീധരന് പറഞ്ഞു