ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികള്‍ക്ക് പരിചിതയായ താരമാണ് ദിയ സന. സമൂഹമാധ്യമങ്ങളില്‍ സജീവമായ ദിയ സനയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് ജോമോള്‍ ജോസഫ്. വെമ്പായം ഷിജിനിയെന്ന പേര് നാണക്കേട് കാരണം മാറ്റി ദിയ സന എന്നാക്കിയതാണെന്നായിരുന്നു ജോമോള്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയായിരുന്നു ജോമോള്‍ ജോസഫിന്റെ പ്രതികരണം. ഇതിനു പിന്നാലെ ജോമോളിന്റെ കമന്റിന് മറുപടിയുമായി ദിയയും രംഗത്തെത്തിയിരുന്നു. ‘സ്വന്തം ഭാര്യയെ ആദ്യം ടൂളാക്കി.. അവള് കൂടെ നിന്ന് പഠിച്ചു ഇപ്പൊ എക്സ്പീരിയന്‍സ് ആയി ഭാര്യയും കൂടി.. ഇതൊക്കെ അക്കമ്മാരുടെ തമ്മില്‍ അടി ആക്കി അങ്ങനെ കുറെ ഊളകളും..
എന്നെ എന്ത് പേര് വിളിച്ചാലും എനിക്കൊരു കോപ്പുമില്ല.. സേച്ചി പറയ പേരൊക്കെ എന്ത് മം. 10 വര്‍ഷമായി നിരന്തരം സൈബര്‍ സ്പൈസുകളില്‍ നേരിടുന്ന വെര്‍ബല്‍ റേപ്പ് വരെ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതികരിക്കുന്ന എന്നോടാണോ.. കഷ്ടം.. എന്റെ ഐഡന്റിറ്റി എവിടേം ഒളിപ്പിച്ചു നടക്കുന്നവളല്ല ഞാന്‍. ഇതൊക്കെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നറിയാം ..എന്നാലും കപട മുഖങ്ങളായ ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളെ എല്ലാവരും അറിഞ്ഞിരിക്കണം.- ദിയ സന കുറിച്ചു.
ദിയ സനയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതികരിച്ചത്. നിരവധിയാളുകള്‍ മോശം കമന്റുമായി രംഗത്തെത്തി. വിഷയത്തില്‍ ഇരുപക്ഷവും പിടിക്കുന്നവരുണ്ട്. ഫേസ്ബുക്ക് പോലൊരു പൊതു ഇടത്തില്‍ വളരെ മോശമായ വാക്കുകളുപയോഗിച്ച ജോമോള്‍ ജോസഫിനെതിരെ നിരവധി പേരും രംഗത്തുണ്ട്.