ഇരിട്ടി: ആറളം ഫാമില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം തുടര്‍ക്കഥയാകുന്നു. ഇപ്പോള്‍ കശുവണ്ടി ശേഖരിക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് നേരെ ആനക്കൂട്ടം പാഞ്ഞടുത്ത റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ആനയെ പേടിച്ച് ഓടുന്നതിനെ വീണ് നാലു പേര്‍ക്ക് പരിക്കേറ്റു. ആദിവാസി തൊഴിലാളി കമലയുടെ കാല് ഒടിഞ്ഞു. ഇവരെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൊഴിലാളികളായ നിഷാ ഭാസ്കരന്, പിആര്ജിജി, ലീലാമ്മ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതോടെ ഈ ഭാഗത്ത് കശുവണ്ടി ശേഖരണം നിര്‍ത്തി. ബ്ലോക്ക് 8 ല്‍ ഫാം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപമുള്ള കശുമാവ് തോട്ടത്തിലാണു സംഭവം നടന്നത്. ഇന്നലെ രാവിലെ 25 ഓളം തൊഴിലാളികള്‍ കശുവണ്ടി പെറുക്കുന്നതിനിടയ്ക്കു ആനകള്‍ പാഞ്ഞടുക്കുകയായിരുന്നു.
ഇതോടെ എല്ലാവരും ചിതറിയോടുകയായിരുന്നു. ഫാമില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടി ലഭിക്കുന്ന ഈ ബ്ലോക്കില്‍ 10 ലധികം ആനകള്‍ തമ്പടിച്ചിട്ടുണ്ടന്നു പറയുന്നു.