കോഴിക്കോട്: ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പൊള്ളലേറ്റ സംഭവത്തില്‍ ഒരു മരണം കൂടി. 17 വയസ്സുകാരനാണ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. അച്ഛന് രാജുവിന് പിന്നാലെ മകന് സ്റ്റാലിഷാണ് മരിച്ചത്. പൊള്ളലേറ്റ രാജുവിന്റെ ഭാര്യയുടെയും മകളുടെയും നില ഗുരുതരമാണ്.
ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിസയിലാണ്. ഇന്നലെ പുലര്‍ച്ചെയാണ് രാജുവിനെയും ഭാര്യയെയും രണ്ട് കുട്ടികളെയും കിടപ്പുമുറിയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. രാജു, ഭാര്യ റീന, പ്ലസ്ടുവിലും ഒന്‍പതാം ക്ലാസിലും പഠിക്കുന്ന മക്കള്‍ സ്റ്റാലിഷ്, സ്റ്റെഫിന് എന്നിവരെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
രാജുവിന്റെ വീട്ടില്‍ നിന്ന് കരച്ചില് കേട്ട് നോക്കിയപ്പോഴാണ് തീ ഉയരുന്നത് നാട്ടുകാര്‍ കണ്ടത്. ഇവര്‍ കിടന്നിരുന്ന മുറി പൂര്‍ണമായും കത്തിനശിച്ചു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് നാലുപേരെയും ആശുപത്രിയിലെത്തിച്ചു.
ആത്മഹത്യ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. അപകട നില തരണം ചെയ്ത ശേഷം മൊഴിയെടുത്താല്‍ മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കൂ എന്ന് പൊലീസ് പറഞ്ഞു.