കാസര്‍കോട് : കോവിഡ് വ്യാപനം കണക്കിലെടുത്ത് കാസര്‍കോട് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച് മറ്റെല്ലാ പാതകളും കര്‍ണാടക അടച്ചിരുന്നു. ഇതിനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്.
എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരവരുടെ സുരക്ഷ നോക്കേണ്ടി വരുമെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. നമ്മളെ സംബന്ധിച്ച് യാത്ര സൗകര്യം ലഭിക്കണം. അതിനുള്ള ഇടപെടല്‍ ഉണ്ടാകും. കാസര്‍കോട് ഇത് സ്ഥിരം ഉണ്ടാകുന്ന പ്രചാരണമാണെന്നും സുരേന്ദ്രന് പറഞ്ഞു.
സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകളാണ് കര്‍ണാടക അടച്ചത്. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. കേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കര്‍ണാടക നടത്തുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.
ബസ് യാത്രക്കാര്‍ക്കും 72മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ പ്രവേശനമുള്ളു. അതേസമയം, രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ കടത്തിവിടുന്നുണ്ട്. വയനാട് ബാവലി ചെക്ക്പോസ്റ്റിലും കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തടയുന്നുണ്ട്. ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കര്‍ണാട ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ ചെക്ക് പോസ്റ്റിന് സമീപം വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.