കോഴിക്കോട്: മദ്യം കഴിക്കുന്നവര്‍ക്ക് ആരും വോട്ട് ചെയ്യരുതെന്ന ആഹ്വാനവുമായി പാളയം ജുമാ മസ്ജിദ് ഇമാം ഡോ. ഹുസൈന് മടവൂര്‍ രംഗത്ത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മദ്യം കഴിക്കുന്നവരെ സ്ഥാനാര്‍ത്ഥികളാക്കരുതെന്നും ഹുസൈന് മടവൂര്‍ ആവശ്യപ്പെട്ടു.
കേരള മദ്യ നിരോധന സമിതി ജില്ലാ കമ്മിറ്റി സിവില്‍ സ്റ്റേഷന് മുന്പില് സംഘടിപ്പിച്ച ധര്‍ണ്ണയില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു വിചിത്ര ആഹ്വാനവുമായി ഇമാം രംഗത്ത് വന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മദ്യം കഴിക്കുന്നവരെ സ്ഥാനാര്‍ത്ഥികളാക്കരുതെന്നും മദ്യപാനികള്‍ക്ക് ആരും വോട്ട് ചെയ്യരുതെന്നും ഹുസൈന് പറഞ്ഞു.
‘മദ്യപാനികള്‍ക്ക് വോട്ടും ചെയ്യരുത്. മദ്യം നിരോധിക്കുമെന്നും, ലഹരി വ്യാപനം തടയുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടന പത്രികയില്‍ വ്യക്തമാക്കണമെന്നും’ ഹുസൈന് പറഞ്ഞു. മദ്യ വിമുക്ത ഭാരതമാണ് ഗാന്ധിജി കണ്ട സ്വപ്നം. ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ നിയമപാലകര്‍ക്കൊപ്പം ഭരണാധികാരികളും, നാട്ടുകാരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും ഹുസൈന് ചൂണ്ടിക്കാട്ടി.