തളിപ്പറമ്പ്: മുംബൈയില്‍ നിന്ന് ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴ വര്ഗങ്ങളുമായി തളിപ്പറമ്പിലേക്ക് വരികയായിരുന്ന ലോറി കുപ്പം കപ്പണത്തട്ട് ദേശീയ പാതയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇയാളെ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. തലകീഴായി മറിഞ്ഞ ലോറിയില്‍ നിന്ന് ഓറഞ്ചും മുന്തിരിയും മറ്റും പുറത്തേക്ക് ചിതറിയതോടെ ദേശീയപാത വഴി കടന്ന് പോയ പലരും വാരിയെടുക്കുകയും ചെയ്തു. വിവരമറിഞ്ഞ് വ്യാപാരികള്‍ എത്തി പഴവര്‍ഗങ്ങള്‍ ലോറിയില്‍ നിന്ന് മാറ്റുകയായിരുന്നു. മുന്‍കാലങ്ങളില്‍ നിരവധി വാഹനാപകടങ്ങള്‍ നടക്കുന്ന കപ്പണ തട്ട് വളവിലായിരുന്നു അപകടം.