പത്തനംതിട്ട : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ആര്‍ക്കും പരുക്കില്ല. എതിരെ വന്ന കാര്‍ സ്റ്റിയറിംഗ് ലോക്കായതാണ് അപകടത്തിനിടയായത്.
വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെ അപകടമുണ്ടായത്. പത്തനംതിട്ട ഏനാത്ത് വടക്കേടത്ത് കാവില്‍ വെച്ചാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. ഉമ്മന്‍ചാണ്ടി സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് വിവരം.
എതിരെ വന്ന കാര്‍ സ്റ്റിയറിംഗ് ലോക്കായതാണ് അപകടത്തിനിടയായതെന്ന് അധികൃതര്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.