കൊല്ലം: കാണാതായ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ആലപ്പാട് ശ്രായിക്കാട്ട് നിന്ന് കാണാതായ ഏകനാഥ് എന്ന 18കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിന് സമീപം കടല്‍ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മരണകാരണം വ്യക്തമല്ല. ഈ മാസം പതിനഞ്ചിന് വീട്ടില്‍ നിന്ന് നടക്കാനിറങ്ങിയ ഏകനാഥിനെ കാണാതാവുകയായിരുന്നു. വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോലീസില്‍ പരാതിയ നല്‍കിയിരുന്നു.
അതിനിടെയാണ് കടല്‍ തീരത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഓച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.