കണ്ണൂര്‍: കാമുകന്റെ കൂടെ ഒളിച്ചോടിയ ഭര്‍തൃമതി മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍. കുഞ്ഞിമംഗലം സ്വദേശിയായ 21 കാരിയാണ് മയക്കുമരുന്ന്/ സെക്സ് മാഫിയയുടെ പിടിയിലായത്. തന്ത്രപരമായ നീക്കത്തിലൂടെ യുവതിയെ പോലീസ് രക്ഷപ്പെടുത്തി.
ഗെറ്റ് ടുഗെതര്‍ എന്നറിയപ്പെടുന്ന സംഘത്തിന്റെ റാക്കറ്റില്‍ അകപ്പെട്ട യുവതിയെയാണ് പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെയാണ് രക്ഷിച്ചത്. തളിപ്പറമ്പ് ഡിവൈ എസ് പി കെ ഇ പ്രേമചന്ദ്രന്റെ കൃത്യമായ ഇടപെടലും യുവതിയുടെ കുടുംബത്തിന് തുണയായി.
ഷെയര്‍ ചാറ്റിലുടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിയാണ് യുവതിയെ കെണിയിലാക്കിയത്. ഭര്‍തൃമതിയായ യുവതിക്ക് മൂന്നുവയസുള്ള മകളുണ്ട്. ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച്ഇക്കഴിഞ്ഞ 29 നാണ് യുവതി കാമുകനൊപ്പം കടന്നുകളഞ്ഞത്.
വീട്ടില്‍ നിന്നും അഞ്ചുപവനോളം വരുന്ന ആഭരണങ്ങളുമായാണ് പോയത്. സംഭവത്തെതുടര്‍ന്ന് യുവതിയുടെ അമ്മ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി കര്‍ണാടകയില്‍ ഉണ്ടെന്ന് വ്യക്തമായി.