പത്തനംതിട്ട: മാസ്ക് ധരിക്കാത്തതിനെച്ചൊല്ലി കെഎസ്ആര്‍ടിസി ബസില്‍ വച്ചുണ്ടായ തര്‍ക്കം കലാശിച്ചത് കത്തിക്കുത്തില്‍. ഗുരുതരമായി പരിക്കേറ്റ ബസ് യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാപ്പിങ് തൊഴിലാളിയായ കൊല്ലം പകല്കുറി സ്വദേശി ജോസിനാണ് കുത്തേറ്റത്.
സംഭവത്തില്‍ ബസില്‍ യാത്ര ചെയ്തിരുന്ന കന്യാകുമാരി സ്വദേശി റസല്‍ രാജു അറസ്റ്റിലായി. മൂവാറ്റുപുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് അടൂരിലെത്തിയപ്പോഴാണ് സംഭവം. ഇന്നലെ രാത്രി 8.30ന് അടൂര്‍ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ എത്തിയപ്പോഴാണ് തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചത്.
റസല്‍ രാജു മാസ്ക് ധരിക്കാത്തത് ജോസ് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിനിടയാക്കിയത്. തുടര്‍ന്ന് റസല്‍ രാജു ജോസിന്റെ ബാഗില്‍ ഉണ്ടായിരുന്ന ടാപ്പിങ് കത്തി എടുത്ത് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജോസിനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.