കല്‍പ്പറ്റ: ഫിറോസ് കുന്നംപറമ്പലിനെതിരെ ഗുരുതര ആരോപണങ്ങളുമായി വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കള്‍ രംഗത്തെത്തിയ സംഭവം വിവാദമാവുകയാണ്. ഫിറോസിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍മീഡിയയില്‍ നിരവധി പേരാണ് അഭിപ്രായം തുറന്നുപറഞ്ഞത്.
നന്ദിയില്ലാത്ത രോഗികളെ നടുറോഡില്‍ തല്ലിക്കൊല്ലണമെന്ന് പറഞ്ഞ ഫിറോസ് കുന്നംപറമ്പില്‍ തങ്ങളുടെ കൈവശമുള്ള ചെക്കുകള്‍ ഒപ്പിട്ട് വാങ്ങിയെന്നും അതില്‍ നിന്ന് ഫിറോസിന്റെ ബിനാമി ലക്ഷങ്ങള്‍ പിന്‍വലിച്ചെന്നുമാണ് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്.
ഇൗ സംഭവത്തിലാണ് ഫിറോസിനെ എതിര്‍ത്തും അനുകൂലിച്ചും രണ്ട് അഭിപ്രായങ്ങള്‍ ഉയരുന്നത്. ഫിറോസിനെതിരെ പറയുന്നവര്‍ ഒരിക്കല്‍ പോലും ആരേയും സഹായിച്ചിട്ടുള്ളവരാകില്ലെന്നും ഫിറോസിനെ വിമര്‍ശിക്കാനുള്ള മാന്യത ആര്‍ക്കുമില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
നിരവധിയാളുകളാണ് ഫിറോസിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. വൈറലാകുന്ന പ്രതികരണങ്ങളിങ്ങനെ: ‘മതങ്ങളുടെയും പാര്‍ട്ടിയുടെയും പേര് പറഞ്ഞു കോടികള്‍ പിരിച്ചു, ഒരു ചില്ലികാശുപോലും പാവങ്ങള്‍ക്ക് കൊടുക്കാതെ തിന്നു കൊഴുക്കുന്ന നാട്ടില്‍, പാവങ്ങള്‍ക്ക് കൊടുത്തിട്ട് അതില്‍ നിന്നും കുറച്ചു പണം സ്വന്തം കാര്യത്തിന് എടുത്താല്‍ അതില്‍ എന്താണ് തെറ്റെന്നു മനസിലാകുന്നില്ല. ഈ ആവേശം ബക്കറ്റു പിരിവിനും ആള് ദൈവങ്ങള്‍ക്കും നേര്‍ക്കു കാണിച്ചിരുന്നെങ്കില്‍ എന്ത് നന്നായിരുന്നു’വെന്ന് ഒരാള്‍ പറയുന്നു.
മറ്റൊരാളുടെ അഭിപ്രായമിങ്ങനെ ‘ജനാധിപത്യത്തിന്റെ ചൂടുപിടിച്ചു അധികാരത്തില്‍ ജനസേവനം എന്നും പറഞ്ഞ് കട്ട് മുടിയക്കുന്നതിന്റെ എഴില്‍ ഒരും അംശം പോലും ഫിറോസിനെ പോലുള്ളവര്‍ കക്കുന്നില്ല. പിന്നെ രാഷ്ട്രീയ നിറം നല്കി ഭാവിയില്‍ ഇത്തരം ജനസേവകരെ അടിച്ച് ഇരുത്താന്‍ ആണ് ഈ പിതൃശൂന്യ പണിക്ക് ഇറങ്ങിയ അസൂയാലുക്കളും നന്ദി കെട്ടവന്മാരും പിന്നെ സ്വന്തം കുഞ്ഞിന് വയ്യാതായപ്പോള്‍ നിലവിളിച്ച ഓടിയ കുടുംബത്തിനും ആഗ്രഹം എങ്കില്‍ വെള്ളത്തില്‍ വരച്ച വരപോലെ ആയിരിയ്ക്കും ഈ പണി. ഫിറോസിനെ പോലെ ഉള്ളവരാണ് ഭാവിയില്‍ അധികാരമുള്ള ജനസേവകര്‍ ആയി രാജ്യത്ത് വരേണ്ടത്. നന്ദി ഇല്ലാത്ത കുടുംബത്തിന് സഹായധനം നല്കിയ ജനങ്ങള്‍ക്കും പ്രേരണ നല്കിയ ഫിറോസിനേയും ആദ്യം നന്നാക്കണം’ – അനിലേഷ് എന്ന യുവാവ് കുറിക്കുന്നു.