നീണ്ടകര: നീണ്ടകര ചീലാന്തിമുക്കില് ദേശീയപാതയ്ക്കു സമീപം കൂട്ടിയിട്ടിരുന്ന തടിക്ക് തീപിടിച്ചു. ചൊവ്വാഴ്ച 1.30-ഓടെയായിരുന്നു തീപിടുത്തമുണ്ടായത്. ദേശീയപാതയ്ക്ക് ഇരുവശത്തും നിന്നിരുന്ന മരങ്ങള്‍ മുറിച്ചുമാറ്റി സമീപത്തു കൂട്ടിയിട്ടിരിക്കുകയായിരുന്നു.
ഈ തടിയിലേയ്ക്കാണ് തീ പിടിച്ചത്. പുക ഉയരുന്നതുകണ്ട യാത്രക്കാര്‍ ചവറ അഗ്നിരക്ഷാനിലയത്തില്‍ വിവരമറിയിച്ചു. തടിയില്‍നിന്ന് തീ പുല്ലിലേക്കു വ്യാപിക്കുകയും ചെയ്തത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. ദേശീയപാതയിലൂടെവന്ന വാഹനങ്ങള്‍ക്ക് പുകകാരണം കുറച്ചുസമയത്തേക്ക് പരസ്പരം കാണാനും സാധിച്ചില്ല.
തുടര്‍ന്ന് സ്റ്റേഷന് ഓഫീസര്‍ സുരേഷ് കുമാര്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘം ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ തീ അണയ്ക്കുകയായിരുന്നു. സിഗററ്റ് കുറ്റി അലക്ഷ്യമായി തടികിടന്നഭാഗത്തേക്ക് എറിഞ്ഞതാകാം തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമികനിഗമനം.