മായന്നൂര്‍: ഒരു തെങ്ങില്‍ വിളഞ്ഞത് അഞ്ഞൂറിലധികം തേങ്ങ. റിട്ട എസ്പി കണ്ടംചിറയ്ക്കല് സതീശന്റെ വളപ്പിലെ തെങ്ങുകളിലൊന്നിലാണ് അമ്പരപ്പിക്കുന്ന വിളവ് ഉണ്ടായത്. 10 വര്‍ഷത്തോളം പ്രായമായ ലക്ഷദ്വീപ് മൈക്രോ ഇനം തെങ്ങിലാണ് നൂറോളം തേങ്ങയുള്ള ഒട്ടേറെ കുലകളുള്ളത്.
തൃശൂര്‍ മരത്താക്കരയിലെ സ്വകാര്യ ഫാമില്‍ നിന്നു വാങ്ങി നട്ടു വളര്‍ത്തിയതാണ് ഈ തെങ്ങ്. തോട്ടത്തില്‍ മറ്റു പലയിനം തെങ്ങുകളുണ്ടെങ്കിലും ഈ ഇനത്തില്‍പ്പെട്ട ഒന്നു മാത്രമേയുള്ളൂവെന്ന് സതീശന് പറയുന്നു.
ചകിരി കനം കുറഞ്ഞ തേങ്ങയ്ക്കു വലുപ്പം കുറവാണെങ്കിലും ചിരട്ടയും കാമ്പും മറ്റു തേങ്ങകളോടു കിട പിടിക്കുന്നവയാണ്. ഒരു കുലയില്‍ നിന്നു തന്നെ 12 കിലോഗ്രാം കൊപ്രയും 7.5 ലീറ്റര്‍ വെളിച്ചെണ്ണയും ലഭിക്കാറുണ്ടെന്നു സതീശന് കൂട്ടിച്ചേര്‍ത്തു. പല കാര്‍ഷിക പ്രദര്‍ശനങ്ങളിലും ഈ തേങ്ങാക്കുലകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.