കാസര്‍ഗോഡ്; പിതാവിന്റെ വെട്ടേറ്റ് രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാസര്‍കോട് ജില്ലയിലെ വെള്ളരികൊണ്ട് കൊന്നക്കട് മൈക്കയത്താണ് സംഭവം. വള്ളിക്കടവ് സെന്റ് സാവിയോ സ്കൂള്‍ വിദ്യാര്‍ത്ഥികളായ അമല്‍ (8) അമയ് (6) കുട്ടികള്‍ക്കാണ് പിതാവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്.
വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. മാനസിക വിഭ്രാന്തി ഉള്ള പിതാവ് സജിത്ത് മദ്യ ലഹരിയില്‍ വീട്ടിലെത്തി വഴക്കുണ്ടാക്കി. ശേഷം കത്തി കൊണ്ട് മക്കളെ വെട്ടുകയായിരുന്നു.
കുട്ടികളുടെ ചെവിക്കും കഴുത്തിനുമാണ് പരിക്കേറ്റിരിക്കുന്നത്. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന കുട്ടികളെയാണ് കണ്ടത്. തുടര്‍ന്ന് പിതാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി.