മൊറയൂർ: മലപ്പുറം ജില്ലയ്ക്ക് തന്നെ അഭിമാനമായി മൊറയൂർ സ്കൂളിന്റെ സത്പ്രവർത്തികൾ. വിഎച്ച്എം ഹയർസെക്കൻഡറി സ്കൂൾ മൊറയൂർ കാരുണ്യസ്പർശം ഭവനപദ്ധതിയിലൂടെ നിർമ്മിച്ച മൂന്നാമത്തെ വീടിന്റെയും താക്കോൽദാന ചടങ്ങ് നടത്തി. താക്കോൽദാനം പി ഉബൈദുള്ള എംഎൽഎ നിർവഹിച്ചു.
മതപണ്ഡിതരായ കുഞ്ഞിമുഹമ്മദ് ഫൈസി, വാസുദേവൻ നമ്പൂതിരി, ജയദാസ് മിത്രൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനീറ പൊറ്റമ്മൽ അധ്യക്ഷതവഹിച്ചു.
ജില്ലാപഞ്ചായത്തംഗം അഡ്വ. പിവി മനാഫ് സ്കൂളിലെ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. കൊണ്ടോട്ടി പോലീസ് ഇൻസ്പെക്ടർ കെഎം ബിജു വിശിഷ്ടാതിഥിയായി. പിടിഎ പ്രസിഡന്റ് മുഹ്യുദ്ദീൻ അലി, പിവി മുനജിന, ഹസ്സൻ പറമ്പാടൻ, ഡോ. സുധീരൻ, മാനേജർ കുഞ്ഞുട്ടി, പ്രിൻസിപ്പൽ ദിലീപ് കുമാർ, പ്രഥമാധ്യാപകൻ ഡി ശ്രീകാന്ത്, സ്റ്റാഫ് സെക്രട്ടറി സെയ്തു മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.