ഇരിട്ടി: പായം വട്ട്യറയില്‍ താണു കിടക്കുന്ന വൈദ്യുതി ലൈനില്‍ തട്ടി വൈക്കോല്‍ കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. വ്# ദുരന്തം വഴിമാറിയത് തലനാരിഴയ്ക്കാണ്. ഡ്രൈവറുടെയും നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും സമയോചിത ഇടപെടലാണ് ദുരന്തം ഒഴിവായത്. രക്ഷാ പ്രവര്‍ത്തനത്തിനിടെ ചുമട്ടു തൊഴിലാളിക്ക് കൈയ്യില്‍ പൊള്ളലേറ്റു.
ഇതിനു പുറമെ, പുക ശ്വസിച്ച് ചില അഗ്നിരക്ഷാ ജീവനക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. കര്‍ണാടകയിലെ കൊള്ളഗലില്‍ നിന്നും മാനന്തവാടി, ഇരിട്ടി വഴി ശ്രീകണ്ഠാപുരത്തേക്കു പോവുകയായിരുന്ന വൈക്കോല്‍ ലോറിക്കാണു തീപിടിച്ചത്.
ഇരിട്ടി പാലത്തിന് സമീപം എത്തിയ ലോറി ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ഹോംഗാര്‍ഡുമാര്‍ തടയുകയും ജബ്ബാര്‍ക്കടവ് – കരിയാല്‍ – വട്ട്യറ റോഡ് വഴി തിരിച്ചു വിടുകയുമായിരുന്നു. വട്ട്യറ കൂവമുക്കില് താണുകിടന്ന വൈദ്യുതി കമ്പിയില്‍ തട്ടി വൈക്കോലിലേക്കു തീപടര്‍ന്നതു ശ്രദ്ധയില്‍പെട്ട ഉടന്‍ ഡ്രൈവര്‍ വീടുകളും കടകളുമുള്ള സ്ഥലത്തു നിന്ന് സാഹസികമായി വയലിനു കുറുകെയുള്ള റോഡിലേക്ക് ലോറി മാറ്റി.
നാട്ടുകാരും ഇരിട്ടി, പേരാവൂര്‍ എന്നിവിടങ്ങില്‍ നിന്നായി എത്തിയ 3 യൂണിറ്റ് അഗ്നിരക്ഷാനിലയം സേനാംഗങ്ങളും ചേര്‍ന്ന് വെള്ളം കോരി ഒഴിച്ചും പാമ്പു ചെയ്തുമാണു തീ നിയന്ത്രണവിധേയമാക്കിയത്. ലോറിയിലെ വൈക്കോല്‍ മുഴുവന്‍ വലിച്ച് റോഡിലേക്കും വയലിലേക്കും മാറ്റിയിരിക്കുകയാണ്.