ചാവക്കാട്: ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കേ പിന്‍ചക്രങ്ങള്‍ ഊരിത്തെറിച്ച് മിനിലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു. കോഴിക്കോട് സ്വദേശികളായ റാഷിദ് (23), നിഹാല്‍ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച്ച വൈകുന്നേരം 3.15ഓടെ എടക്കഴിയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിലാണ് അപകടം നടന്നത്. കോഴിക്കോട്നിന്നു ഓയില്‍ കയറ്റി എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ രണ്ടുപേരെയും അകലാട് നബവി ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തെ തുടര്‍ന്ന് റോഡില്‍ നിറയെ ഓയില്‍ പരന്നൊഴുകിയതോടെ ഗുരുവായൂര്‍ നിന്നു അഗ്നിശമന സേന എത്തി നാട്ടുകാരുടെ സഹായത്തോടെ റോഡ് കഴുകി വൃത്തിയാക്കി.