ആണ് പെണ് തുല്യതയ്ക്ക് വേണ്ടി ഒരു കൂട്ടം പേര് ശക്തമായി ശബ്ദമുയര്‍ത്തുമ്പോഴും ഇതൊന്നും അറിഞ്ഞിട്ടുപോലുമില്ലാത്ത കുറേ പേര് നമ്മുടെ സമൂഹത്തിലുണ്ട്. ആണിന്റേയും പെണ്ണിന്റെയും ഉത്തവാദിത്വത്തിനും ജീവിതത്തിനും അതിര്‍വരമ്പുകള്‍ തീര്‍ക്കുന്നവര്‍.
ജോലി ജീവിതം എന്നിങ്ങനെ ജീവിതത്തിന്റെ സുപ്രധാന ഘട്ടങ്ങള്‍ അഭിമുഖീകരിക്കുന്ന പെണ്ണിനെ രണ്ടാംതരക്കാരിയായ കാണുന്നവരാണ് ഇതില്‍ ഏറെയും. ഈ വിഷയത്തില്‍ തന്റെ അനുഭവം തുറന്നുപറയുകയാണ് ഫെബീന എന്ന യുവതി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഫെബീന ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
എന്റെ സഹപാഠികളില്‍ ഒരു പെണ്‍കുട്ടി കഴിഞ്ഞ മാസം വിവാഹിതയായി.. അവള് പഠിച്ചു ജോലി നേടി ആ പണം വച്ചു നല്ലൊരു വീടും ഉണ്ടാക്കി കരിയറില്‍ സക്സസ്ഫുള്‍ ആയി മുപ്പതു കഴിഞ്ഞാണ് കെട്ടിയത്.. അന്നേരം വന്ന വേറെ ചില സഹകളുടെ ഡിസ്കഷന്??
‘ഇവളിത് ഈ പ്രായത്തില്‍ കെട്ടിയിട്ട് എന്തിനാണ് ..ഇനി പ്രസവം ഒക്കെ റിസ്ക് ആണ്.. ഞാന്‍ വിചാരിച്ചത് അവള്‍ക്ക് കെട്ടാന്‍ പ്ലാന്‍ ഇല്ലാന്നാ.. ഉണ്ടെങ്കില്‍ നേരത്തേ ആവാരുന്നല്ലോ..’?? ‘ഇവള് ഇത്രേം പൈസ ചിലവാക്കി വീടൊക്കെ പൊളിച്ചു പണിതിട്ട് എന്ത് കാര്യം ഉണ്ട്.. അവളുടെ അനിയന് ചെക്കന് നന്നായി.. ‘
‘അവളുടെ കല്യാണഫോട്ടോ കണ്ടോ.. എന്തോരം ഗോള്‍ഡാ.. ഒക്കെ അവള് തന്നെ ഉണ്ടാക്കിയതാവും.. വീട്ടുകാര്‍ക്ക് ഉത്തരവാദിത്തം ഇല്ലാത്തോണ്ട് പാവത്തിന്റെ ലൈഫ് പോയി.. അല്ലെങ്കില്‍ ഉള്ളത് കൊടുത്തു നേരത്തെ കെട്ടിക്കില്ലേ..’ കഴിഞ്ഞ ദിവസം വേറൊരു ഫ്രണ്ടിന്റെ കല്യാണം ആയിരുന്നു.. അവനും ഇതുപോലെ ജോലി വീട് ഒക്കെ ആക്കിയാണ് കല്യാണത്തിലേക്ക് എത്തിയിരിക്കുന്നത്..
സെയിം സഹകളുടെ ഡിസ്കഷന്.. ‘ അവനുണ്ടല്ലോ പൊളി ആണ്.. കല്യാണത്തിന് മുന്നേ വീട് വരെ സെറ്റില്‍ ആക്കി.. ‘ ‘ അവനിനി ഒന്നും നോക്കാനില്ല.. ജോലീം വീടും സെറ്റ്.. പെണ്ണിന്റെ വീട്ടീന്ന് കിട്ടുന്നത് ബോണസ്.. ഹോ ഭാഗ്യവാന് ‘
‘ അവന് നല്ലപ്രായം അടിച്ചു പൊളിച്ചു.. നമ്മളൊക്കെ ഈ പ്രായത്തില്‍ കുട്ടി, ചട്ടി പ്രാരാബ്ദം.. ഹോ.. ‘ കരച്ചില് കേള്‍ക്കാന്‍ വയ്യാത്തോണ്ട് ഞാനൊന്നും ഓര്‍മ്മിപ്പിക്കാന്‍ പോയില്ല..