കൊല്ലം: കയര്‍ ഫാക്ടറിയില്‍ വന്‍തീപിടിത്തം. കൊല്ലം ഓച്ചിറയിലാണ് സംഭവം. വാഹനമടക്കം കത്തി നശിച്ചു. ആലുപീടികയില് രാജന്റെ ഉടമസ്ഥതയിലുള്ള ഓച്ചിറ നിവാസ് കയര്‍ ഫാക്ടറിയിലാണ് തീപിടിത്തം. അതേസമയം അപകടകാരണം വ്യക്തമല്ല.
ഇന്നലെ രാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തില്‍ ഫാക്ടറിയും ഫാക്ടറി വളപ്പില്‍ ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും പൂര്‍ണമായും കത്തി നശിച്ചു. അപകടത്തില്‍ അമ്പത് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
നാട്ടുകാരാണ് തീപടര്ന്നുപിടിക്കുന്നതായി കണ്ടത്. തുടര്‍ന്ന് വിവരം ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.