ആര്‍ത്തവത്തെ അശുദ്ധമാക്കുന്നു എന്ന് മുന്നിധിയെഴുതുന്നവര് അതെങ്ങനെ ആഘോഷിക്കപ്പെടുന്നു എന്നു കൂടി തിരിച്ചറിയണമെന്ന് പറയുകയാണ് വിനോദ് കാര്‍ത്തിക. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിനോദ് ഇക്കാര്യം പറയുന്നത്.
സ്ത്രീത്വത്തിന്റെ മഹനീയ ഭാവത്തിലേക്ക് കടന്ന തന്റെ മകളുടെ ഋതുമതി ചടങ്ങിനെ മുന്‍ നിര്‍ത്തിയാണ് വിനോദിന്റെ ഹൃദ്യമായ കുറിപ്പ്. ആര്‍ത്തവത്തിന്റെ പേരില്‍ അകറ്റിനിര്ത്തുന്നവളല്ല ആദരിക്കപ്പെടുന്നവള്‍ കൂടിയാണ് പെണ്ണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് വിനോദ്.
ഫേസ്ബുക്ക് കുറിപ്പ്
ഋതുമതി…
അങ്ങനെ എന്റെ പാത്തുവും ഋതുമതിയായി.. കാലങ്ങള്‍ കടന്നു പോയതിന്റെ ഓര്‍മപ്പെടുത്തലായി,നാഴികക്കല്ലായി,എന്റെ മകളും ജീവിതത്തിന്റെ ഒരേട് കൂടി കടന്നു.സ്ത്രീ എന്ന പൂര്‍ണ്ണതയുടെ മഹനീയ ഭാവത്തിലേയ്ക്ക്. കഴിഞ്ഞ ഒന്‍പത് ദിവസങ്ങള്‍ അവള്‍ക്ക് ശാരീരികമായ അതിനോട് പൊരുത്തപ്പെടാനും മാനസികമായ കരുത്തും ഞങ്ങള്‍ പകര്‍ന്നു .ദേഹ പുഷ്ടിക്ക് വിശേഷപ്പെട്ട ആഹാരങ്ങളും. കരിപ്പട്ടി, മുട്ട, എള്ളെണ്ണ അരിപ്പൊടി എന്നിവ ചേര്‍ത്ത് ഉരുളയാക്കിയെടുക്കുന്ന പോഷകസാന്ദ്രമായ ഒരു വിഭവമാണ് ഇതില്‍ പ്രധാനം. ഇന്നായിരുന്നു അവള്‍ക്ക് പൂജ…
ആര്‍ത്തവം അശുദ്ധമെന്നാണു ഹൈന്ദവതയിലെന്നു കൊട്ടിഘോഷിക്കുന്നവര്‍ ഒരിക്കല്‍ എങ്കിലും അറിയണം,കാണണം.ആര്‍ത്തവം എങ്ങനെ ആഘോഷിക്കപ്പെടുന്നെന്നു.. അരിപ്പൊടി കൊണ്ട് കോലം വരച്ചു അതില്‍ മഞ്ഞള്‍ നിറച്ച് ഇല വച്ചു നെല്ല് വിതറി,അരുണനെയും വരുണനെയും പഞ്ചഭൂതങളെയും സമര്‍പ്പിച്ച്, പുരോഹിതന് സ്വയം ദേഹശുദ്ധി വരുത്തി,പൂജാ സാധനങളും ശുദ്ധി വരുത്തി.പൂജയില്‍ മന്ത്രം പിഴയ്ക്കാതിരിക്കാന്‍ എകാഗ്രമായി ഇരുന്ന്, ശേഷം നിലവിളക്ക് കൊളുത്തി,നൂല് കൊരുത്ത കുടത്തില്‍ആലില,മാവില ഒക്കെ ചേര്‍ത്ത് ചിത്രവര്‍ണ്ണപ്പട്ടില്‍ പൊതിഞ്ഞ സ്നാന കുംഭം ഒരുക്കി.പേരും നാളും പറഞ്ഞു വിഘ്നങള്‍ ഇല്ലാതാക്കി ഗണപതിക്ക് സമര്‍പ്പിച്ചു
മുറ്റത്ത് ഒരുക്കിയ പീഠത്തില്‍ ഋതുമതിയെ ഇരുത്തി മഞ്ഞള്‍ തേച്ച് പഞ്ചഗവ്യം കൊണ്ട് ദേഹശുദ്ധി വരുത്തി പൂമാല ചാര്‍ത്തി,ദര്‍ഭ പുല്ല് കൈയ്യില്‍ കൊടുത്തു.പനിനീര് കുടഞ്ഞു പുഷ്പങ്ങള്‍ വിതറി ആരതി ഉഴിഞ്ഞു പൂജിച്ചു
കുംഭ സ്നാനം നടത്തി. ശേഷം കുളിച്ചു പുതു വസ്ത്രങളും ആഭരണങ്ങളും അണിഞ്ഞു ദേവീ ഭാവത്തില്‍ എത്തുന്നു.അതേ, ഋതുമതിയായി പെണ്‍കുട്ടിക്ക് ഹൈന്ദവതയില്‍ ദേവീഭാവവും സ്ഥാനവുമാണു നല്‍കുന്നത്.സമ്മാനങളും പുതു വസ്ത്രങളും നല്കി ബന്ധുക്കളും അയല്‍ക്കാരും ആഘോഷമാക്കുന്നു.
ആര്‍ത്തവ സമയത്ത് ശരീരത്തില്‍ പ്രകടമാകുന്ന മാറ്റങ്ങളും സങ്കോചവും പരിഭ്രമവും ഒക്കെ മാറ്റി നിനക്ക് ഇനി ദൈവത്തിന്റെ പരിശുദ്ധിയും പാവനതയുമെന്നു കല്പ്പിച്ചു ആര്‍ത്തവം അയിത്തമോ അശുദ്ധിയൊ അല്ലെന്ന് മാനസികമായി ഉദ്ബോധിപ്പിക്കുന്നു.ഈ ആഘോഷങ്ങള്‍. ഋതുമതികള്‍ക്ക് സ്വന്തം ശരീരത്തില്‍ നടക്കുന്ന മാറ്റങ്ങളെപ്പറ്റി വന്നുപെടാവുന്ന സന്ദേഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും അറുതിവരുത്താന്‍ സഹായകമാണു ഇത്തരം ചടങ്ങുകള്‍. വരും തലമുറകള്‍ക്കായി സമൂഹം അതിന്റെ ഊര്‍വരത ഒരിക്കല്‍ക്കൂടി ഉറപ്പാക്കുന്ന, എല്ലാവരും പങ്കുവക്കുന്ന ആ സന്തോഷത്തിന്റെ ദിനങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരാനും സഹായകരമാണു.
വിദ്യാഭ്യാസം സാര്‍വത്രികമായതോടെ ആധുനികവൈദ്യശാസ്ത്രവും ശരീരശാസ്ത്രവും യുക്തിവാദവും. വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടു തുടങ്ങിയപ്പോള്‍ സാംസ്കാരികസങ്കല്പങ്ങളില്‍ അതുകൊണ്ടുവന്ന മാറ്റങ്ങള്‍ കാരണമായി പില്ക്കാലത്ത് ഈ ആഘോഷം കേരളത്തില്‍ നിലച്ചുപോയി. തിരണ്ട് കല്യാണം എന്നത് ധൂര്‍ത്തിന്റെയും ആഢംബരത്തിന്റെതും ആക്കി തീര്‍ത്ത പഴയ കാല സമൂഹം ഉദ്ദേശ ശുദ്ധിയില്‍ നിന്നും വ്യതിചലിച്ചു,അയിത്തമെന്നൊ അശുദ്ധിയെന്നൊ ഒക്കെ വരുത്തി തീര്‍ത്തു. ആചാരങ്ങള്‍ അനാചാരങ്ങളായി മുദ്ര കുത്തുന്നതിനു മുന്‍പേ അതിനു പിറകിലെ ഉദ്ദേശങളെ നാം തിരിച്ചറിയണം.നാം തിരികെ നടക്കണം,നല്ല ചിന്തകളുടെയും ആചരങളുടെയും പിറകെ.. തിരികെ പോകേണ്ടത് ആവശ്യമാണ്,ഹൈന്ദവതയില്‍ അനാചാരമെന്ന് മുദ്ര കുത്താന്‍ വെമ്പുന്ന്വരുടെ മുന്പില് ആര്‍ത്തവത്തിനു ആഘോഷവും മാനസിക കരുത്തും നല്കുന്ന ഇത്തരം ഇടങള്‍ ഉണ്ടാകണം.
മണിയൊച്ചയും മന്ത്രവും ധൂപവും ഒക്കെ ചേരുന്ന സമയത്ത് അവള് ദേവീ ഭാവത്തില്‍ ഉയരട്ടെ…ആര്‍ത്തവത്തിനു പുതുഭാക്ഷ്യം ചമയ്ക്കുന്നവര്‍ക്ക് നല്ല മറുപടി തന്നെയാകട്ടെ ഇത്തരം ചടങുകള്…! ഓരോ ആര്‍ത്തവങളും ഇത്തരം രീതിയില്‍ ആഘോഷിക്കപ്പെടട്ടെ,ദേവിയുടെ തൃപൂത്ത് ചടങ്ങ് പോലെ..
യത്ര നാര്യസ്തു പൂജന്ത്യേ രാമന്തേ തത്ര ദേവതാം;
യത്രൈ താസ്തുന പൂജന്ത്യേ സര്വാ സ്തത്രാ ഫലാഃ ക്രിയാഃ