തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത മകളുടെ ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അജ്നാസ് അജ്നാസ് എന്ന അക്കൗണ്ടില്‍ നിന്നാണ് ചിത്രത്തിന് താഴെ കമന്റ് വന്നിരിക്കുന്നത്.
സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്ത്തകന് അയ്യപ്പദാസ്. വിയോജിപ്പ് പ്രകടിപ്പിക്കാന്‍ വഴികള്‍ ഒരുപാടുണ്ടെന്നും അത് കുഞ്ഞുങ്ങളെ തകര്ത്തിട്ടല്ലെന്നും അയ്യപ്പദാസ് പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അയ്യപ്പദാസിന്റെ പ്രതികരണം.
ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നുതന്നെയാണ്. പക്ഷെ പെണ്‍കുഞ്ഞ് ഇക്കാലത്ത് (എന്നും) ഒരുപടി മേലെ ചേര്‍ത്ത് പിടിക്കപ്പെടേണ്ടവളാണ്. അതുകൊണ്ടു തന്നെ മകളെ അധിക്ഷേപിച്ച് കെ.സുരേന്ദ്രനെ ആക്രമിക്കാന്‍ ഇറങ്ങിയവരെ ഒറ്റപ്പെടുത്തണമെന്നും ഇന്ന് സുരേന്ദ്രന്, നാളെ ആരുമാകാമെന്നും അയ്യപ്പദാസ് പറയുന്നു.
കെ സുരേന്ദ്രന് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത മകളുടെ ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട സംഭവത്തില്‍ പ്രവാസി മലയാളി അജ്നാസിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി അജ്നാസ് രംഗത്തെത്തി.
എന്റെ ഫേസ്ബുക്കിലുള്ള പേര് അജ്നാസ് ആശാസ് അജ്നാസ് എന്നാണ്. ഈ കമന്റ് പോയത് അജ്നാസ് അജ്നാസ് എന്ന് പേരുള്ള അക്കൗണ്ടില്‍ നിന്നാണ്. സോഷ്യല്‍മീഡിയയില്‍ പരിചയമുള്ളവര്‍ക്ക് ഇത് വ്യാജ ഐഡി ആണെന്ന് അറിയാന്‍ കഴിയും. മാത്രമല്ല കിരണ്‍ദാസ് എന്ന അക്കൗണ്ടില്‍ നിന്നാണ് ആ കമന്റ് വന്നത് എന്ന് അന്വേഷിച്ചാല്‍ മനസിലാകുമെന്നും അജ്നാസ് പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
വിയോജിപ്പ് പ്രകടിപ്പിക്കാന്‍ വഴികള്‍ ഒരുപാടുണ്ട്. അത് കുഞ്ഞുങ്ങളെ തകര്‍ത്തിട്ടല്ല. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നുതന്നെയാണ്. പക്ഷെ പെണ്‍കുഞ്ഞ് ഇക്കാലത്ത് (എന്നും) ഒരുപടി മേലെ ചേര്‍ത്ത് പിടിക്കപ്പെടേണ്ടവളാണ്. അതുകൊണ്ടു തന്നെ മകളെ അധിക്ഷേപിച്ച് കെ.സുരേന്ദ്രനെ ആക്രമിക്കാന്‍ ഇറങ്ങിയവരെ ഒറ്റപ്പെടുത്തണം.
ഇന്ന് സുരേന്ദ്രന്, നാളെ ആരുമാകാം. മുമ്പ് ഉണ്ടായിട്ടുമുണ്ട്. ആ ഭാഷ ഉപയോഗിക്കുന്നവരെ എന്തിനാണ് നമുക്ക് സുഹൃത്തായി? എന്റെ ലിസ്റ്റില്‍ അത്തരക്കാരുണ്ടാവില്ല. പുറത്തിരുന്ന് ചെയ്യുമായിരിക്കും. വിഷയമല്ല. അപ്പോ, ഈ ഫോട്ടോയാണ് എന്റെ മറുപടി