അടിമാലി : ഹിറ്റാച്ചിയുമായി വന്ന ടിപ്പര്‍ ലോറി വീടിനുമുകളിലേക്ക് മറിഞ്ഞു. കമ്പിളികണ്ടത്ത് തിയേറ്റര്പ്പടി- കണ്ണാടിപ്പാറ റോഡിലാണ് ടിപ്പര്‍ വീടിനുമുകളില്‍ മറിഞ്ഞത്.അപകടസമയത്ത് വീട്ടില്‍ ആരും ഇല്ലാഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്. ഗര്‍ഭിണിയായ യുവതി ഉള്‍പ്പെടെ താമസിച്ചിരുന്ന വീടിനുമുകളിലേക്കാണ് വാഹനം മറിഞ്ഞത്. വീടിന്റെ ഒരുഭാഗം തകര്‍ന്നിട്ടുണ്ട്. റോഡിലൂടെ പോകുകയായിരുന്ന വാഹനം നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.
സംഭവസമയത്ത് വീട്ടുകാര്‍ ആരും തന്നെ വീട്ടിലുണ്ടായിരുന്നില്ല. അതിനാല്‍ വലിയ അപകടം ഒഴിവായി. വാഹനം തകര്‍ന്നു. അപകടവിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
ക്രെയിന്‍ കൊണ്ടുവന്നാണ് വീടിന് മുകളില്‍ നിന്നും നിയന്ത്രണം വിട്ട് മറിഞ്ഞ വാഹനം ഉയര്‍ത്തിയത്. വീടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു.