ചാലക്കുടി: മജിസ്ട്രേറ്റിന്റെ ചേംബറിലെ പാമ്പിനെ കണ്ടെത്തി. ചാലക്കുടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മജിസ്ട്രേറ്റിന്റെ ചേംബറിലാണ് വലിയ ചേരയെ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ ചേംബറിലെ ഫയലുകള്‍ക്കിടയില്‍ കാണപ്പെട്ട പാമ്പ് ജീവനക്കാരെ പരിഭ്രാന്തിയിലാഴ്ത്തി.
എന്നാല്‍, നിമിഷങ്ങള്‍ക്കുള്ളില്‍ പാമ്പ് ഓടിമറഞ്ഞു. അത് കൂടുതല്‍ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. പാമ്പിനെ കണ്ടെത്താതെ ചേംബറില്‍ ഇരിക്കുക സുരക്ഷിതമല്ലെന്ന തോന്നല്‍ ജീവനക്കാരെ അസ്വസ്ഥരാക്കി. വിവരമറിഞ്ഞ് വനം വകുപ്പ് മൊബൈല്‍ സ്ക്വാഡ് സ്ഥലത്തെത്തുകയായിരുന്നു.
ഫയലുകള്‍ക്കിടയിലും മുറിയിലും തെരച്ചില്‍ നടത്തി. ഒടുവില്‍ പാമ്പിനെ പിടികൂടിയപ്പോഴാണ് പരിഭ്രാന്തിക്ക് അവസാനമായത്. പിടികൂടിയ പാമ്പിനെ വനപാലകര്‍ വനത്തില്‍ ഉപേക്ഷിച്ചു.