തിരുനാവായ: അതിജീവനത്തിലൂടെ യുവതലമുറയ്ക്ക് മാതൃകയായ ഹനാന്,വിധിയോട് പൊരുതുന്ന കന്മനം സ്വദേശി അന്‍വര്‍ ബാബുവിന്റെ കാണാനെത്തി.
കാലിലെ അസ്ഥിസംബന്ധമായ രോഗത്തിനും ബധിരതയ്ക്കും ഇടയില്‍ ജീവിതത്തിനോട് പടപൊരുതുകയാണ് അന്‍വര്‍ ബാബു. മൂന്നുമാസത്തിലൊരിക്കല്‍ വെല്ലൂരില്‍ ശസ്ത്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കുന്നു. മുപ്പതോളം ശസ്ത്രക്രിയകളാണ് 43 വയസ്സിനുള്ളില്‍ കഴിഞ്ഞത്. രണ്ടുമക്കളുള്ള അന്‍വര്‍ ബാബു വിവിധതരം ജോലി നോക്കിയെങ്കിലും ഫലവത്തായില്ല.
കനേഡിയന്‍ മലയാളി സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്താല്‍ പുത്തനത്താണിയില്‍ ആരംഭിച്ച പ്ലാവില എന്നു പേരിട്ടിരിക്കുന്ന ചക്ക വിഭവങ്ങള്‍ കൊണ്ടുണ്ടാക്കിയ കടയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ഹനാന് എത്തിയത്.
ജീവിക്കാനുള്ള തന്റേടവും മനസ്സും ഹനാനെയും ബാബുവിനെയും അതിജീവനത്തിന്റേതാക്കി. ഹനാനും അന്‍വര്‍ ബാബുവും നല്ല പാഠമാണ് സമൂഹത്തിനു നല്‍കുന്നത്. കടയുടെ ഉദ്ഘാടനം പാണക്കാട് മുനവ്വറലി തങ്ങള്‍ നിര്‍വഹിച്ചു. ഹോര്‍ട്ടി കോര്‍പ്പറേഷന്റെ പ്ലാവിന് തൈ വിതരണവും നടന്നു.
മുജീബ് റഹ്മാന്, കണ്ണൂരില്‍നിന്ന് സാമൂഹ്യ പ്രവര്ത്തകന് ഡോ. ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘവും നാട്ടുകാരും വ്യാപാരികളും ചടങ്ങില്‍ പങ്കെടുത്തു. അന്‍വര്‍ ബാബു ഹനാന് ഉപഹാരം നല്കി. എന്നും സാധാരണക്കാരുടെ കൂടെ നില്‍ക്കാനും അവരുടെ കണ്ണീരൊപ്പാനും തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഹനാന് പറഞ്ഞു.