തിരുവനന്തപുരം : മൂന്നരലക്ഷം കുട്ടികളുടെ പഠന സൗകര്യം മെച്ചപ്പെടുത്തുമെന്ന് ധനമന്ത്രി തോമ്സ് ഐസക്. 30 മികവിന്റെ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും തോമസ് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പരിപാടികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്.
ഒഴിവുകളെല്ലാം നികഴ്ത്തുന്നതിനായി ആയിരം പുതിയ അധ്യാപകരെ നിയമിക്കും. 500 ഫെലോഷിപ്പുകള്‍ ആരംഭിക്കും. ഇരുപതിനായിരം കുട്ടികള്‍ക്ക് കൂടി ഉന്നത പഠനസൗകര്യം ഒരുക്കുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
വരുന്ന അഞ്ചുവര്‍ഷം കൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന്് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലാണ് തൊഴിവസരങ്ങള്‍ സൃഷ്ടിക്കുക. ആഗോള കമ്പനികളുടെ നൈപുണ്യ പരിശീലനം കേരളത്തില്‍ ഉറപ്പാക്കുമെന്നും തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തിനിടെ പറഞ്ഞു.
എല്ലാ വീട്ടിലും ഒരു ലാപ് ടോപ് ഉറപ്പാക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതിനായി കെഎസ്എഫ്ഇ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വഴി കൂടുതല്‍ വായ്പ ലഭ്യമാക്കുമെന്നും ദുര്‍ബല വിഭാഗങ്ങള്‍ക്കു പകുതി വിലയ്ക്ക് ലാപ്ടോപ് ലഭ്യമാക്കുമെന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി വ്യക്തമാക്കി.