കൊച്ചി: കളിക്കാനായി പോയ രണ്ട് കുട്ടികളെ കാണാതായി. എറണാകുളം ജില്ലയിലാണ് സംഭവം. പുക്കാട്ടുപടിയില്‍ മലയിടംതുരുത്ത് സ്വദേശികളായ മുഹമ്മദ് റിഹാന് (14), മുഹമ്മദ് നസീഫ് (11) എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് കുട്ടികള്‍ സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങിയതെന്ന് പോലീസ് പറയുന്നു. എന്നാല്‍ സമയം ഏറെ വൈകിയിട്ടും കുട്ടികള്‍ തിരിച്ചെത്തിയില്ല. ഇതേത്തുടര്‍ന്ന് പത്തരയോടെ മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും സൈക്കിളില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വീട്ടില്‍ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായതായി അറിവില്ലെന്ന് പോലീസ് പറയുന്നു.
ഇന്ന് രാവിലെ കുട്ടികളെ ഇടപ്പള്ളി- പാലാരിവട്ടം ഭാഗത്ത് കണ്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. സഹോദരിമാരുടെ മക്കളാണ് കാണാതായ കുട്ടികള്‍. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.