കൊട്ടിയം: ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിന് ആറ്റില്‍ ഇറങ്ങിയ കുട്ടി മുങ്ങിമരിച്ചു. കൊല്ലം ജില്ലയിലാണ് സംഭവം. പട്ടത്താനം ജനകീയ നഗര്‍ 167 വിമലാംബിക കോട്ടേജില്‍ ശബരി രാജായുടെയും വിജിയുടെയും മകന് അരുണ്‍ ആണു മരിച്ചത്.
പതിനാല് വയസ്സായിരുന്നു. ഒപ്പം ഒഴുക്കില്‍പ്പെട്ട അയല്‍വാസിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് 2നായിരുന്നു സംഭവം. ഫോട്ടോയ്ക്ക് പോ്സ് ചെയ്യാനായി കുണ്ടുമണ്‍ ആറ്റിലിറങ്ങിയതായിരുന്നു അരുണ്‍. പിന്നീട് ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു.
സംഭവത്തില്‍ പോലീസ് പറഞ്ഞത്: ഉച്ചയ്ക്ക് 12 നാണ് ഇരട്ടസഹോദരിയായ അലീന, അയല്‍വാസിയായ കണ്ണന്, തഴുത്തല സ്വദേശി സിബിന് എന്നിവര്‍ക്കൊപ്പം അരുണ്‍ കുണ്ടുമണ്‍ പാലത്തിനടുത്ത് എത്തിയത്. ആറ്റില്‍ ഇറങ്ങി പോസ് ചെയ്യുന്നതിനിടെ അരുണും കണ്ണനും കയത്തില്‍പ്പെടുകയായിരുന്നു.
നാട്ടുകാരാണു കണ്ണനെ രക്ഷപ്പെടുത്തിയത്. അരുണിന്റെ മൂത്ത സഹോദരന്: ആല്വിന്. കൊല്ലം ക്രിസ്തുരാജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അരുണ്‍.