കൊളത്തൂര്‍: സാമ്പത്തികമായി പിന്നോട്ട് നില്ക്കുന്ന ഒട്ടേറേ പാവപ്പെട്ടവര്‍ക്ക് പെന്‍ഷനും പഠനസഹായങ്ങളും നല്കി ഒരു ആരാധനാലയം. മലപ്പുറം ജില്ലയിലെ ചെമ്മലശ്ശേരി കിളിക്കുന്നുകാവ് ആലിക്കല്‍ ഭഗവതീക്ഷേത്രമാണ് ഈ പുണ്യപ്രവൃത്തി ചെയ്യുന്നത്.
യഥാര്‍ഥ ദൈവികപ്രവര്ത്തനമെന്താണെന്നു കാണിച്ചുകൂടി തരികയാണ് ഈ ആരാധനാലയം.
പാവപ്പെട്ടവര്‍ക്ക് പെന്‍ഷനും പഠനസഹായങ്ങളും നല്‍കുന്നതിനായി ക്ഷേത്രസംരക്ഷണ സമിതി നടത്തുന്ന ‘സാന്ത്വനം’ പദ്ധതി എട്ടാംവര്ഷത്തിലേക്ക് കടക്കുകയാണ്. പാവപ്പെട്ടവര്‍ക്ക് ഒരു ആരാധനാലയം എങ്ങനെ തുണയാകണമെന്ന ചിന്തയുടെ ഭാഗമായാണ് 2013-ല്‍ ‘സാന്ത്വനം’ പദ്ധതി ആരംഭിച്ചത്.
ഇതുവഴി നിര്‍ധനരായ 15 രോഗികള്‍ക്കാണ് ഇപ്പോള്‍ പ്രതിമാസം 500 രൂപവീതം പെന്ഷന് നല്‍കുന്നത്. വര്‍ഷത്തില്‍ 180 പേര്‍ക്ക് പെന്ഷന് നല്‍കും. എല്ലാ പത്താംതീയതിയും തുക അവരുടെ വീടുകളിലെത്തിക്കും. കൂടെ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണവും സ്കോളര്‍ഷിപ്പും നല്‍കുന്നുണ്ട്.
നിര്‍ധനരോഗികള്‍ക്ക് വേറേയും ചികിത്സാസഹായമുണ്ട്. ഇത് എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും നല്‍കും. കഴിഞ്ഞവര്‍ഷം മൂന്ന് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ പഠനനച്ചെലവ് ക്ഷേത്രം ഏറ്റെടുത്തിരുന്നു. ഈവര്‍ഷം ഒരു ബിരുദ വിദ്യാര്‍ഥിയുടെയും ഒരു ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയുടെയും പഠനച്ചെലവ് ഏറ്റെടുത്തു.
ക്ഷേത്രവരുമാനത്തില്‍നിന്നുള്ള നിശ്ചിത ശതമാനവും സുമനസ്സുകളുടെ സംഭാവനയും ചേര്‍ത്താണ് പദ്ധതിക്കുള്ള പണം കണ്ടെത്തുന്നതെന്ന് ക്ഷേത്രസമിതി പ്രസിഡന്റ് സി.വി. മുരളി പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും പദ്ധതി മുടങ്ങാതെ കൊണ്ടുപോകാനായതിന്റെ സമാശ്വസത്തിലാണ് ഭാരവാഹികള്‍.
ഞായറാഴ്ച വൈകീട്ട് 4.30-ന് പുതിയ അംഗങ്ങള്‍ക്കുള്ള സാന്ത്വനം പെന്ഷന് വിതരണം ദേവീപ്രസാദം ഓഡിറ്റോറിയത്തില്‍ നടക്കും. സി. ശ്രീധരന് നായര്‍ ചെയര്‍മാനും എം. വേണുഗോപാല്‍ കണ്‍വീനറുമായ സബ് കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്കുന്നത്.