ചിറ്റാരിപ്പറമ്പ്: കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി ഷിഗെല്ല കേസ് സ്ഥിരീകരിച്ചു. കോഴിക്കോട് ലാബില്‍ നടത്തിയ പരിശോധനയിലാണു ചിറ്റാരിപ്പറമ്പ് പൂവ്വത്തിന് കീഴില്‍ സ്വദേശിയായ 6 വയസ്സുകാരന് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുടുംബത്തിലെ 4 പേര് കൂടി ലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്.
കഴിഞ്ഞ മാസം അവസാനത്തോടെ പൊതുസ്ഥലത്ത് നിന്നും മുന്തിരി വാങ്ങി കഴിച്ചതിനുശേഷം 29ന് ആണ് ഗൃഹനാഥനു ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് 2ന് 3 കുട്ടികള്‍ക്ക് കൂടി ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ശേഷം ഇവരെ കൂത്തുപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടെ നിന്നും രോഗം മാറാത്തതിനെത്തുടര്ന്നു 6 വയസ്സുകാരനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. തുടര്‍ന്ന് നടത്തിയ ടെസ്റ്റിലാണു ഷിഗെല്ല സ്ഥിരീകരിച്ചത്.