നെടുമ്പാശ്ശേരി: ഇതര സംസ്ഥാന തൊഴിലാളിയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ തള്ളി. എറണാകുളം ജില്ലയിലാണ് സംഭവം. ഒഡിഷ സ്വദേശി ചോട്ടു എന്ന ശ്രീധറാണ് (24) മരിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ശ്രീധറിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടെ താമസിച്ചിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഒപ്പം താമസിച്ചിരുന്ന ഒഡിഷ സ്വദേശികളായ ചഗല സുമല്‍ (24), ആഷിഷ് ബഹുയി (26) എന്നിവരാണ് അറസ്റ്റിലായത്.
ചെറിയ വാപ്പാലശ്ശേരിയിലെ കാര്‍ട്ടണ്‍ കമ്പനിയിലെ ജീവനക്കാരാണ് മൂവരും. ശ്രീധറാണ് മറ്റ് രണ്ട് പേരെയും ജോലിക്കായി കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം മദ്യപിച്ച് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ചഗലയും ആഷിഷും ചേര്‍ന്ന് ഇരുമ്പ് വടികൊണ്ട് ശ്രീധറിന്റെ തലക്ക് അടിച്ചുകൊന്നു.
മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാനും തങ്ങള്‍ പിടിയിലാവാതിരിക്കാനും വേണ്ടി പുതപ്പില്‍ പൊതിഞ്ഞ് മൃതദേഹം റെയില്‍വേ ട്രാക്കില്‍ തള്ളി. മൃതദേഹം ട്രെയിന്‍കയറി ഛിന്നഭിന്നമായി.കമ്പനിയിലെ മറ്റ് തൊഴിലാളികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ ഉടന്‍ പിടികൂടുകയായിരുന്നു.