പാലക്കാട്: പരസ്യമായി ജാതിപ്പേര് പറഞ്ഞ് ബിജെപി കൗണ്‍സിലര്‍. പാലക്കാട് നഗരസഭയില്‍ സ്ഥാനമേറ്റെടുക്കാന്‍ പോവുന്ന അദ്ധ്യക്ഷയുടെയും ഉപാദ്ധ്യക്ഷന്റെയും ജാതിപ്പേരാണ് ബിജെപി കൗണ്‍സിലര്‍ വിഎസ് മിനിമോള്‍ പരസ്യമായി പറഞ്ഞത്.
ജാതിപ്പേരു പറഞ്ഞുകൊണ്ടുള്ള ബിജെപി കൗണ്‍സിലറുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനം ഉയരുകയാണ്. പാലക്കാട് നഗരസഭയില്‍ സ്ഥാനമേറ്റെടുക്കാന്‍ പോവുന്ന അദ്ധ്യക്ഷയുടെയും ഉപാദ്ധ്യക്ഷന്റെയും ജാതിപ്പേര് വിശദമാക്കി ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു കൗണ്‍സിലറുടെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റ് വിവാദമായതോടെ ആദ്യം പോസ്റ്റ് എഡിറ്റ് ചെയ്തു. പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു.ഒറ്റക്ക് ഭരിക്കാന്‍ കഴിയുന്ന തരത്തില്‍ ബിജെപി കേവല ഭൂരിപക്ഷം നേടിയിട്ടും പാലക്കാട് നഗരസഭയില്‍ അധ്യക്ഷനെയും ഉപാദ്ധ്യക്ഷനെയും തെരഞ്ഞെടുത്തത് ഏറെ കഷ്ടപ്പെട്ടാണ്.
കെ പ്രിയയാണ് നഗരസഭ അദ്ധ്യക്ഷയാവുക. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ ഇ കൃഷ്ണദാസ് വൈസ് ചെയര്‍മാനാവും. നഗരസഭാ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി ഇന്നലെ വോട്ടെടുപ്പ് നടന്നിരുന്നു. ഇത് അംഗീകരിക്കാന്‍ ഒരു വിഭാഗം തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി യോഗത്തിലാണ് ധാരണയായത്.
ബിജെപി നേതാവ് ജോര്‍ജ് കുര്യന്റെ സാന്നിദ്ധ്യത്തിലായിരുന്നു ബിജെപി കൗണ്‍സിലര്‍മാരുടെ തെരഞ്ഞെടുപ്പ് നടന്നത്. കൗണ്‍സിലര്‍ സ്ഥാനത്തേക്ക് ടി ബേബിക്കാണ് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. വൈസ് ചെയര്മാന് സ്ഥാനത്തേക്ക് ബിജെപി നേതാവാവ് ശോഭാ സുരേന്ദ്രന്റെ അടുത്ത അനുയായിയായ സ്മിതേഷിനാണ് കൂടുതല്‍ പിന്തുണ ലഭിച്ചത്.
ഇത് അംഗീകരിക്കാന്‍ ഒരു വിഭാഗം വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാന നേതൃത്വം ഇടപെടുകയായിരുന്നു. തുടര്‍ന്നും പ്രശ്നം അവസാനിക്കാത്തത് കൊണ്ട് ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിന് അന്തിമ തീരുമാനം വിടുകയായിരുന്നു.