മാനന്തവാടി: കാട്ടിക്കുളത്ത് കാട്ടാന ശല്യം രൂക്ഷമായി. വ്യാപക കൃഷി നാശമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. കാട്ടിക്കുളം ടൗണിനോട് ചേര്‍ന്ന് നസീമ മന്‍സില്‍ അഷറഫ്, താന്നിക്കുഴിയില്‍ സത്യവൃതന്‍, ബേക്കറി ഗിരീഷ്, താണിക്കുഴിയില്‍ നളനി, കണി കുടിയില്‍ പങ്കജം എന്നിവരുടെ വാഴ, തെങ്ങ്, നെല്ല് എന്നിവയാണ് കാട്ടാനകള്‍ നശിപ്പിച്ചത്.
കൊയ്ത് ഉണങ്ങാന്‍ ഇട്ടിരുന്ന നെല്ലും കാട്ടാനക്കൂട്ടം നശിപ്പിച്ചു. അതേസമയം ടോര്‍ച്ചടിച്ചാല്‍ വെളിച്ചത്തിന് നേരെ പാഞ്ഞടുക്കുന്ന കാട്ടാനയാണ് വീട്ടുമുറ്റത്ത് വരെ എത്തി നാശംവിതക്കുന്നത്. ആനയുടെ അക്രമണം ഭയന്ന് ആരും ടോര്‍ച്ച് അടിക്കുകയോ ശബ്ദം ഉണ്ടാക്കുകയോ ചെയ്യാത്തതിനാല്‍ ഇവ ഇവിടെ വിഹരിക്കുകയാണ്.
പലരും പലപ്പോഴും കാട്ടാനയുടെ മുമ്പില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. ഇതിന് പരിഹാരമായി കാട്ടിക്കുളം രണ്ടാം ഗെയ്റ്റ് മുതല്‍ കോണവയലില് വനം അവസാനിക്കുന്ന മൂന്നര കിലോമീറ്റര്‍ മാങ്കുളം മോഡല്‍ ക്രഷ്ഗാഡ് റോപ്പ് ഫെന്‍സിഗ് നിര്‍മ്മിച്ചാല്‍ ഇവയുടെ ശല്യം കുറയും. ഇത് ചൂണ്ടിക്കാട്ടി നാലു വര്‍ഷം മുമ്പ് ആക്ഷന്‍ കമ്മറ്റി ചെയര്മാന് തിരുവനന്തപുരത്ത് സിസിഎഫിന് നിവേദനം നല്‍കിയിരുന്നു.
എന്നാല്‍ 2017 ല്‍ അനുവദിച്ച പാല് വെളിച്ചം പദ്ധതി ഇപ്പോഴും കടലാസില്‍ തന്നെയാണ്. ഇത് കര്‍ഷകരോട്
ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റ് കാണിക്കുന്ന തികഞ്ഞ അവഗണയാണെന്നാണ് തിരുനെല്ലി വന്യമൃഗശല്യ പ്രതിരോധ ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ടിസി ജോസഫ് പറഞ്ഞത്.