തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുകയാണ്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച നടക്കും. ത്രിതല പഞ്ചായത്തുകളില്‍ ആദ്യ അംഗത്തെ അതാത് സ്ഥാപനങ്ങളിലെ വരണാധികാരികളായിരിക്കും സത്യപ്രതിജ്ഞ ചെയ്യിക്കുക.
തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗങ്ങള്‍ മറ്റുള്ളവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കണം. മുന്‍സിപ്പല്‍ കൗണ്‍സിലുകളില്‍ കമ്മീഷന് നിയോഗിച്ച വരണാധികാരികളും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കും. അതാത് ജില്ലകളിലെ ജില്ലാ കളക്ടര്‍മാരായിരിക്കും സത്യപ്രതിജ്ഞാചടങ്ങുകള്‍ ഏകോപിപ്പിക്കുക.
മുന്‍സിപ്പാലിറ്റികളിലേയും കോര്‍പ്പറേഷനുകളിലേയും അധ്യക്ഷന്മാരെ 28 ന് തെരഞ്ഞെടുക്കും. ത്രിതല പഞ്ചായത്തിലേക്കുള്ള അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഈ മാസം 30 ന് നടക്കും. രാവിലെ 11 മണിയ്ക്ക് അധ്യക്ഷന്മാരേയും ഉച്ചയ്ക്ക് ശേഷം ഉപാധ്യക്ഷന്മാരേയും തെരഞ്ഞെടുക്കുമെന്നാണ് വിവരം.
ഗ്രാമപഞ്ചായത്തുകളുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ഡെപ്യൂട്ടി ഡയറക്ടര്മരുടെ നേതൃത്വത്തിലാകും നടക്കുക. ബ്ലോക്ക് പഞ്ചായത്തിലെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ അസിസ്റ്റന്‍ഡ് ഡെവലപ്മെന്റ് കമ്മീഷണര്‍മാരും ജില്ലാ പഞ്ചായത്തുകളിലെ ചടങ്ങുകള്‍ക്ക് ജില്ലാ കളഴക്ടറും നേതൃത്വം നല്‍കും.
സത്യപ്രതിജ്ഞയ്ക്ക് ശേഷം സത്യപ്രജിജ്ഞ ചൊല്ലിക്കൊടുത്ത മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ആദ്യയോഗം ചേര്‍ന്ന് അംഗങ്ങള്‍ക്ക് ചാര്ജെടുക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചു.