കോട്ടയം: തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറിക്കൊണ്ടിരിക്കുകയാണ്. കോട്ടയത്തെ എല്‍ഡിഎഫ് മുന്നേറ്റത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചിരിക്കുകയാണ് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. വിജയം പടിയച്ചവര്ക്കും മാണിസാറിനെ ചതിച്ചവര്‍ക്കുമുള്ള മറുപടിയാതെന്ന് ജോസ് കെ മാണി പറഞ്ഞു.
മാണി സാറിന്റെ പ്രസ്ഥാനത്തെ തകര്‍ക്കാനായി മറുകണ്ടം ചാടിയവരുണ്ട്. അവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ വിജയമെന്ന് ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. കോട്ടയത്തെ എല്‍ഡിഎഫ് വിജയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മാണിസാറിനോടൊപ്പം നിന്ന് മാണിസാറിനെ ചതിച്ചുപോയവരുണ്ട്. അവര്‍ക്കൊക്കെയുള്ള മറുപടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. കേരളാ കോണ്‍ഗ്രസിനെ മാണിസാറിന്റെ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുവാനായി ചില ശക്തികളുടെ കൂടെ കൂടി പദവിക്ക് വേണ്ടി മറുകണ്ടം ചാടിയവരുമുണ്ട്. അവര്‍ക്കുള്ള മറുപടിയാണ് ഈ വിജയം’, ജോസ് കെ മാണി പറഞ്ഞു.
ഒരു കാരണവും ഇല്ലാതെ ഞങ്ങളെ പടിയച്ച കോണ്‍ഗ്രസിന് ജനം നല്കിയ മറുപടിയാണ് ഇതെന്നും ജോസ് കെ മാണി പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ മുന്നേറ്റം കാണുന്നുണ്ട്. ജനക്ഷേമ പദ്ധതികള്‍ക്ക് ലഭിച്ച സ്വീകാര്യതയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്രത്തിലാദ്യമായി പാലാ മുന്‍സിപ്പാലിറ്റിയില്‍ ഇടതുമുന്നണി ഭരണം ഉറപ്പിച്ചു. നഗരസഭ രൂപീകരിച്ച ശേഷം ആദ്യമായിട്ടാണ് എല്‍ഡിഎഫ് ഭരണം പിടിക്കുന്നത്. ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ഇടതുമുന്നണി ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
14 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫിന് എട്ട് വാര്‍ഡ് മാത്രമാണ് നേടാനായത്. മുന്നണി മാറിയ ജോസ് പക്ഷത്തിന്, കോട്ടയം ജില്ല തങ്ങളുടെ ശക്തി കേന്ദ്രമാണെന്ന് തെളിയിക്കേണ്ടത് ആവശ്യമായിരുന്നു. അതില്‍ വിജയം കണ്ടു എന്ന് കരുതേണ്ടിയിരിക്കുന്ന ഫലമാണ് വന്നിരിക്കുന്നത്. ജോസ് കെ മാണി വിഭാഗവുമായുള്ള സഖ്യം ഇടത് മുന്നണിയ്ക്കും ഗുണമായിട്ടുണ്ട്.