കണ്ണൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വമ്പന്‍ പരാജയമാണ് നേരിട്ടത്. ഇതേ യുഡിഎഫിന് ആകമാനം വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഈ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടിഎന്‍ പ്രതാപന് എംപി.
കോണ്‍ഗ്രസിന് ആവശ്യമായിടത്ത് ശസ്ത്രക്രിയ വേണമെന്ന് ടിഎന്‍ പ്രതാപന് പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും വോട്ട് ചെയ്ത വാര്‍ഡുകളില്‍ വിജയക്കൊടി പാറിച്ചത് എല്‍ഡിഎഫാണ്. മുല്ലപ്പള്ളി രാമചന്ദ്രന്റെ വീടിരിക്കുന്ന അഴിയൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ എല്‍ജെഡി സ്ഥാനാര്‍ത്ഥി റീന രയരോത്ത് വിജയിച്ചു.
രമേശ് ചെന്നിത്തലയുടെ വീടിരിക്കുന്ന ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെ 14-ാം വാര്‍ഡ് എരിക്കലില് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുജ മഞ്ജു വിജയിച്ചു കയറി. സുജ 326 വോട്ടുകളും രണ്ടാം സ്ഥാനത്തുള്ള സുലേഖ 186 വോട്ടുകളുമാണ് നേടിയത്.
എല്‍ഡിഎഫിന് വലിയ മുന്നേറ്റമാണ് തെരഞ്ഞെടുപ്പില്‍ കാണാന്‍ കഴിയുന്നത്.
കാഞ്ഞങ്ങാട് നഗരസഭ നിലനിര്‍ത്തി എല്‍ഡിഎഫ്. 43 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 24 ഇടത്താണ് ഇതുവരെ എല്‍ഡിഎഫ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. കെപിസിസി സെക്രട്ടറി എം അസൈനാര്‍ അടക്കം കോണ്‍ഗ്രിന്റെ എല്ലാ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു. 27 സീറ്റുകളിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. 27 പേരും തോറ്റു.