കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വമ്പന്‍ തിരിച്ചടി. കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വോട്ട് രേഖപ്പെടുത്തിയ വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് മിന്നും ജയം.
മുല്ലപ്പള്ളി രാമചന്ദ്രന്റെ വീടിരിക്കുന്ന അഴിയൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ എല്‍ജെഡി സ്ഥാനാര്‍ത്ഥി റീന രയരോത്ത് വിജയിച്ചു. രമേശ് ചെന്നിത്തലയുടെ വീടിരിക്കുന്ന ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെ 14-ാം വാര്‍ഡ് എരിക്കലില് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുജ മഞ്ജു വിജയിച്ചു.
സുജ 326 വോട്ടുകളും രണ്ടാം സ്ഥാനത്തുള്ള സുലേഖ 186 വോട്ടുകളുമാണ് നേടിയത്. എല്‍ഡിഎഫിന് വലിയ മുന്നേറ്റമാണ് തെരഞ്ഞെടുപ്പില്‍ കാണാന്‍ കഴിയുന്നത്. ആന്തൂര്‍ നഗരസഭയില്‍ ഇക്കുറിയും പതിവ് തെറ്റിക്കാതെ എല്‍ഡിഎഫ് തന്നെ വിഡയക്കൊടി പാറിച്ചു.
മത്സരിച്ച 28 വാര്‍ഡുകളിലും എല്‍ഡിഎഫ് വിജയിച്ചു. വലിയ വോട്ടുകള്‍ നേടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ മുന്നേറ്റം. ഇതില്‍ ആറിടത്ത് ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ലായിരുന്നു. കഴിഞ്ഞതവണയും 28ല്‍ 28 ഉം എല്‍ഡിഎഫിനായിരുന്നു.
ഇക്കുറി കനത്ത പോളിങ്ങാണ് ആന്തൂരില്‍ രേഖപ്പെടുത്തിയിരുന്നത്. ഇടത് ശക്തികേന്ദ്രമാണിത്. ഏറ്റവുമധികം പാര്‍ട്ടി ഗ്രാമങ്ങളുള്ള പ്രദേശം കൂടിയാണ്. 22 ഡിവിഷനിലായിരുന്നു തെരഞ്ഞെടുപ്പ്.