മുക്കം: മുക്കത്ത് മൂന്നിടത്ത് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 18ാം വാര്‍ഡില്‍ ഫാത്തിമ കൊടപ്പന, 19ാം വാര്‍ഡില്‍ സാറാ കൂടാരം, 20ാ വാര്‍ഡില്‍ അബ്ദുള്‍ ഗഫൂര്‍ മാസ്റ്റര്‍ എന്നിവരാണ് വിജയിച്ചത്.
അതേസമയം മുക്കം നഗരസഭയില്‍ രണ്ട് സീറ്റ് എന്‍ഡിഎ നേടി. മുക്കം നഗരസഭയിലെ ആറ് വാര്‍ഡുകളിലാണ് യുഡിഎഫ് വെല്‍വെയര്‍ പാര്‍ട്ടി സഖ്യം ഒന്നിച്ച് മത്സരിച്ചത്. ഇവിടെ കൃത്യമായി വോട്ടുകള്‍ ഭിന്നിച്ചുപോയതോടെയാണ് നേട്ടം ബിജെപിയിലേക്ക് എത്തിയത്.