കോഴിക്കോട്: ലീഗ് സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് സ്വതന്ത്രചിഹ്നത്തില്‍ മത്സരിച്ച മുസ്ലിംലീഗ് വിമതന് കൊടുവള്ളി നഗര സഭയില്‍ ജയം. മുന്‍ നഗരസഭ വൈസ് ചെയര്മാന് എപി മജീദ് മാസ്റ്ററാണ് മിന്നും വിജയം നേടിയത്. 56 വോട്ടുകള്‍ക്കാണ് മജീദ് വിജയിച്ചത്.
കൊടുവള്ളി നഗരസഭയില്‍ ഫലം വന്ന അഞ്ച് ഡിവിഷനുകളിലും യുഡിഎഫിനാണ് ജയം. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അതിവേഗം വന്നുകൊണ്ടിരിക്കുകയാണ്. മുന്‍സിപ്പാലിറ്റികളില്‍ യുഡിഎഫ് വന്‍മുന്നേറ്റമാണ് ഉണ്ടാക്കുന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ആദ്യജയം യുഡിഎഫിനാണ്.
പരവൂരില്‍ യുഡിഎഫ് വിജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി അറിയിച്ചു. 22 മുന്‍സിപ്പാലിറ്റികളിലാണ് ആദ്യഫലസൂചനകള്‍ വന്നുതുടങ്ങുമ്പോള്‍ യുഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. 19 മുന്‍സിപാലിറ്റികളില്‍ മുന്നേറ്റം നടത്തിക്കൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി തൊട്ടുപിന്നില്‍ തന്നെയുണ്ട്.
നാല് കോര്‍പ്പറേഷനുകളില്‍ നിലവില്‍ എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നതായാണ് ലഭ്യമാകുന്ന വിവരം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎ നേരിയ മുന്നേറ്റമുണ്ടാക്കുന്നുണ്ട്. പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും വോട്ടെണ്ണല്‍ നടക്കുക. ഇതിനുള്ള ക്രമീകരണങ്ങള്‍ മുന്‍പുതന്നെ നടത്തിയിരുന്നു.